തൃശൂര്‍ : അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ച മധു (27) വിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തന്നോട് ആലോചിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടം മാറ്റാന്‍ തീരുമാനിച്ചത്. കുറ്റമറ്റമായി നടത്താന്‍ വേണ്ടിയാണ്പോസ്റ്റ്മോര്‍ട്ടം മാറ്റാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.