തിരുവനന്തപുരം : നിപ്പ വൈറസിനെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചിലര്‍ അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലരുടെ പ്രകൃതി ചികിത്സ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങള്‍ ആരും പ്രചരിപ്പിക്കരുത്. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കുന്നതും ഇത്തരകാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.