കോഴിക്കോട്: നിപ വൈറസിന്റെ വ്യാപനം അവസാനിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കുറച്ച് നാള്‍ കൂടി നിരീക്ഷണം തുടരും. 2649 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ 1430 പേര്‍ മാത്രമാണ് ഉള്ളത്. ബാക്കി ഉള്ളവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ 12ാം തീയതി തന്നെ തുറക്കും. സമ്മേളനങ്ങള്‍ക്കുള്ള നിയന്ത്രണം ഈ മാസം അവസാനം വരെ തുടരുമെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധ തടയാന്‍ പരിശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ പ്രചരണം നടത്തിയ 23 പേരെ അറസ്റ്റ് ചെയ്തുവെന്നും കെ.കെ.ശൈലജ അറിയിച്ചു.