ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

149

തിരുവനന്തപുരം : ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് എല്ലായിടത്തും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവസ്തുക്കളില്‍ വിഷം കലര്‍ത്തി കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികളായിരിക്കും സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു. മായം കലര്‍ത്തുന്നതിനെതിരെയുള്ള ശിക്ഷയില്‍ നിയമഭേദഗതി വേണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS