എച്ച് 1 എൻ 1 ; ശബരിമലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി

161

തിരുവനന്തപുരം : എച്ച് 1 എൻ 1 പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തമിഴ്‌നാട് ഉൾപ്പടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ലക്ഷകണക്കിന് ആളുകൾ ആണ് ശബരിമലയിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്താനായി ഡ്യൂട്ടി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. യതീഷ് ചന്ദ്ര ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രിയോടും ശശികലയോടും മോശമായി പെരുമാറിയിട്ടില്ലെന്നും താൻ കണ്ട വീഡിയോകളിൽ അദ്ദേഹം വളരെ മാന്യമായി ആണ് സംസാരിക്കുന്നതെന്നും ശൈലജ കൂട്ടിച്ചേർത്തു.

NO COMMENTS