സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ വിധേയം : ആരോഗ്യമന്ത്രി

279

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം ആശുപത്രികളില്‍ അധികമായി ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിക്കും. ഡോക്ടര്‍മാരെ ലഭിക്കാത്തതു കൊണ്ടാണ് പലയിടത്തും നിയമനം വൈകുന്നത്. തലസ്ഥാനത്ത് പനി ബാധിതര്‍ കൂടുതലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അധികമായി ഒരു ലാബും പ്രത്യേക പനിവാര്‍ഡും തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS