കെ. കരുണാകരന്‍ ജന്മശതാബ്​ദി ഇന്ന്​

450

ഇന്ന് ലീഡര്‍ കെ കരുണാകരന്റെ നൂറാം ജന്മദിനം. കേരളം കണ്ട അനിഷേധ്യനായ നേതാവിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അനുയായികള്‍. കേരള രാഷ്ട്രീയം കണ്ട സമാനതകളില്ലാത്ത നേതാവായിരുന്നു അനുയായികളുടെ പ്രിയപ്പെട്ട ലീഡര്‍. നേതൃപാടവത്തില്‍ ലീഡറെ വെല്ലാന്‍ ആളുണ്ടായിരുന്നില്ല. 1918 ജൂലൈ 5 നായിരുന്നു കെ കരുണാകരന്‍ ജനിച്ചത്.

നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന ഒരേയൊരു നേതാവായി മാറി കണ്ണൂരിലെ ചിറക്കലില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വന്ന ലീഡര്‍. കമ്യൂണിസ്റ്റുകാരുടെ ഏറ്റവും കടുത്ത പ്രതിയോഗിയായി ചരിത്രത്തില്‍ ഇടംപിടിച്ചു. സ്വന്തം പാര്‍ട്ടിയുടെ ത്രിവര്‍ണ പതാകയിലെ നിറങ്ങളാണു നെഞ്ചോടു ചേര്‍ത്തതെങ്കിലും ഒരു ഘട്ടത്തില്‍ കൂസലില്ലാതെ അത് ഉപേക്ഷിച്ചു. പിന്നീട് തന്റെ കൂടാരത്തിലേക്ക് തന്നെ തിരിച്ചെത്തി ആ പതാക തന്നെ പുതച്ച്‌ വിടവാങ്ങി.

ലീഡറുടെ ജന്മദിനം ആഘോഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കെ. ​ക​രു​ണാ​ക​ര​ന്റെ നൂ​റാം ജ​ന്മ​ദി​നം ഇന്ന് ആ​ഘോ​ഷി​ക്കു​മെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​മ്ബാ​നൂ​ര്‍ ര​വി അ​റി​യി​ച്ചു. കെ.​പി.​സി.​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​ര​ഭ​വ​നി​ല്‍ ജ​ന്മ​ദി​ന സ​മ്മേ​ള​നം പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ന്‍​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ​എം.​എം. ഹ​സ​ന്‍, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ.​പി.​സി.​സി മു​ന്‍ അ​ധ്യ​ക്ഷ​ന്മാ​രാ​യ വ​യ​ലാ​ര്‍ ര​വി, തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള, സി.​വി. പ​ത്മ​രാ​ജ​ന്‍, വി.​എം. സു​ധീ​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, എം.​പി​മാ​രാ​യ ശ​ശി ത​രൂ​ര്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം.​എ​ല്‍.​എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ര്‍, എം. ​വി​ന്‍സ​ന്‍​റ്, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

NO COMMENTS