ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

233

ന്യൂഡല്‍ഹി : കേരള ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. പട്ടി കടിയേറ്റ് മരിച്ച അയര്‍കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. 2015 നവംബറില്‍ മഞ്ഞാമറ്റത്തു വച്ചാണ് ഡോളിക്ക് നായയുടെ കടിയേറ്റത്. ഡോളിയെ തെരുവ് നായ അക്രമിക്കുന്നതു കണ്ട നാട്ടുകാരാണു രക്ഷകരായി ഓടിയെത്തിയത്. ഡോളിയെ രക്ഷപ്പെടുത്തിയശേഷം നായയെ നാട്ടുകാര്‍ തല്ലികൊന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം തിരികെ വീട്ടിലെത്തിയ ഡോളിയെ 15 ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു ആരോഗ്യനില വഷളാവുകയായിരുന്നു.

NO COMMENTS