കോട്ടയം: വ്യക്തിഹത്യ നടത്തി കെ.എം. മാണിയെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കങ്ങളെ കേരളാ കോണ്‍ഗ്രസ് (എം) ഒറ്റക്കെട്ടായി നേരിടുമെന്നു പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ് എം.എല്‍.എ.
അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പാര്‍ട്ടി നേതാവിനും പാര്‍ട്ടിക്കുമെതിരായി ആരോപിക്കുന്നത്. ബജറ്റുകള്‍ സമൂഹനന്മയ്ക്കുവേണ്ടി മാറ്റിയെടുത്ത ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം. അഴിമതിക്കഥകള്‍ കെട്ടിച്ചമച്ച് മാണിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്. അന്വേഷണങ്ങളെ പാര്‍ട്ടി ഭയക്കുന്നില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥര്‍ തന്നെ മാധ്യമവിചാരണയ്ക്കുവേണ്ടിയുള്ള കഥകള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നെന്നു ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു.സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും സി.എഫ്. തോമസ് പ്രസ്താവനയില്‍ പറഞ്ഞു.