കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

223

കോട്ടയം: ചിങ്ങവനത്തെ സൂപ്പര്‍ പിഗ്മെന്റ് എന്ന ഫാക്ടറി നിര്‍മാണ യൂണിറ്റിന് നികുതി ഇളവ് നല്‍കിയ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറിലേറെ നീണ്ടു. ആരോപണം മാണി നിഷേധിച്ചതായാണ് സൂചന . ചോദ്യം ചെയ്യലിന് മുമ്ബായി മാണിക്ക് വിജിലന്‍സ് ചോദ്യാവലി നല്‍കിയിരുന്നു.ബജറ്റിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ വരാറുണ്ടെന്നും നികുതി വകുപ്പില്‍ നിന്ന് ലഭിച്ച നിര്‍ദേശം പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും മാണി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നികുതി ഇളവ് കാരണം ഒരുകോടിയിലധികം രൂപ ഖജനാവിന് നഷ്ടമുണ്ടായി എന്ന് പറയുന്നത് ശരിയല്ലെന്നും മാണി പറഞ്ഞു.സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് അതീവ രഹസ്യമായിട്ടായിരുന്നു മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തത്.പൊതു പ്രവര്‍ത്തകനായ ജോര്‍ജ് സി കാപ്പന്‍ ആണ് പരാതി നല്‍കിയത്. മാണിയെ കൂടാതെ ബെന്നി എബ്രഹാം കൂടി കേസില്‍ പ്രതിയാണ്. അതേ സമയം കോഴി നികുതി ഇളവ് നല്‍കിയ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26 ലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY