തിരുവനന്തപുരം: യുഡിഎഫിന്‍റെ ഞെരുക്കത്തില്‍ നിന്നു മാറിരിക്കുകയാണ്, ഇനി ആരേയും തട്ടാതെയും മുട്ടാതെയും സ്വതന്ത്രമായി ഇരിക്കാമെന്ന് കെ. എം മാണി. നിയമസഭയില്‍ പ്രത്യേകബ്ലോക്ക് അനുവദിച്ചതിനെക്കുറിച്ച് കെ.എം.മാണിയുടെ ആദ്യ പ്രതികരണമാണിത്. സി.പി.എമ്മും ബി.ജെ. പിയും ആക്രമണം വെടിയണം, ഇരുകൂട്ടരുടെയും കയ്യില്‍ കഠാരയാണ് ഉള്ളത് എന്നും മാണി കൂട്ടിചേര്‍ത്തു.
എന്നാല്‍ നിയമസഭയില്‍ മാണിയോടുള്ള പ്രതിപക്ഷത്തിന്‍റെ നിലാപാടു കാത്തിരുന്നു കാണാം എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ. എം മാണിയുമായി ഇനി ചര്‍ച്ചയില്ലെന്നു കെപിസിസി അധ്യക്ഷന്‍ വി. എം. സുധീരന്‍ വ്യക്തമാക്കി.