തിരുവനന്തപുരം:യു.ഡി.എഫിന്‍റെ സ്വാശ്രയസമരത്തില്‍ നിറം മങ്ങിയ കേരളാ കോണ്‍ഗ്രസ്(എം) കര്‍ഷകപ്രശ്നം ഉയര്‍ത്തി രംഗത്തിറങ്ങുന്നു. ഇന്നലെ ചേര്‍ന്ന മാണി ഗ്രൂപ്പിന്‍റെ ഉന്നതാധികാരസമിതി ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കി. 14ന് നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ കൂട്ടധര്‍ണ നടത്താന്‍ തീരുമാനമായി. ഇടതുസര്‍ക്കാര്‍ കര്‍ഷകദ്രോഹനയമാണ് പിന്തുടരുന്നതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കെ.എം. മാണി പത്രലേഖകരെ അറിയിച്ചു. നിയമസഭയെ നിരന്തരം സമരവേദിയാക്കുന്നതിനോടും സ്തംഭിപ്പിക്കുന്നതിനോടും യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് താന്‍ കൊണ്ടുവന്ന റബ്ബര്‍ വിലസ്ഥിരതാപദ്ധതി സ്തംഭനത്തിലാണ്.