ബിജു രമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി 10 കോടിരൂപ വേണ്ട 20 ലക്ഷം മതി : കെ.എം മാണി

178

തിരുവനന്തപുരം: ബിജു രമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി 10 കോടിരൂപ വേണ്ട 20 ലക്ഷം മതിയെന്ന് മുന്‍മന്ത്രി കെ.എം മാണി. ഇതുസംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഫീസായി 15 ലക്ഷംരൂപ കെട്ടിവെക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയാണ് നീക്കം. അതിനിടെ, മാണിക്കെതിരെയുള്ള ബാര്‍കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലസ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാം തുടരന്വേഷണം തടത്തുവാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അന്വേഷണ പുരോഗതി ഇന്ന് കോടതിയില്‍ അറിയക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസ് നവംബര്‍ 30ലേക്ക് മാറ്റിവെച്ചു. ഏഴ് സാക്ഷികളില്‍നിന്ന് മൊഴിയെടുക്കുകയും 21 രേഖകള്‍ ശേഖരിക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY