കോട്ടയം: യെമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാര്‍ കെ.എം മാണി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന മെല്ലെപോക്ക് നയം അംഗികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരനായതുകൊണ്ടാണ് തനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പതു മാസങ്ങള്‍ക്ക് മുന്പ് നടന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.