കെ എം മാണിക്കെതിരായ ബാർകോഴക്കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ നൽകും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിന് നിർദ്ദേശിച്ചിരുന്നു. ജനുവരി 30ന് തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനായിരുന്നു കോടതി നിർദ്ദേശം. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ അവധിയിലാണെന്നും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാൻ സമയം അനുവദിക്കണമെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അവധിയിൽ പോകാൻ ഇടയാക്കിയ സാഹചര്യം ഉള്‍പ്പെടെ വിശദീകരിക്കാനാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.