കോട്ടയം: മമലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ലീഗിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. ഇത് യു.ഡി.എഫിനുള്ള പിന്തുണയല്ല, ലീഗുമായുള്ള സൗഹൃദത്തിന്റെ ഭാഗമായാണ് തീരുമാനം. മലപ്പുറം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) പ്രത്യേക കണ്വന്ഷന് നടത്തുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി മുസ്ലീം ലീഗ് നേതൃത്വം കെ.എം മാണിക്ക് കത്ത് നല്‍കിയിരുന്നു. മുന്നണിയിലെ അസ്വാരസ്യങ്ങള്‍ മറന്ന് പിന്തുണ നല്‍കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ലീഗ് സെക്രട്ടറിയേറ്റാണ് മാണിയുടെ പിന്തുണ തേടിയത്. യു.ഡി.എഫില്‍ ആലോചിച്ചിട്ടില്ലെന്നും സമാനമനസ്കരുടെ പിന്തുണ തേടുന്നതില്‍ തെറ്റില്ലെന്നുമാണ് മുസ്ലീം ലീഗിന്റെ നിലപാട്. ലീഗിന്റെ കത്തിനുള്ള പ്രതികരണം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം അറിയിക്കുമെന്ന് കെ.എം മാണി വ്യക്തമാക്കിയിരുന്നു. ലീഗ് സഹോദര പാര്‍ട്ടിയാണ്. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചുവെന്നും കെ.എം മാണി പ്രതികരിച്ചിരുന്നു.