തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേരും. കോട്ടയം ജില്ലാ പഞ്ചായത്തിലെ സഖ്യവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അത്യപ്തി നിലനിൽക്കുമ്പോഴാണ് യോഗം. കഴിഞ്ഞ ദിവസം മാണിയുടെ പാലായിലെ വസതിയിൽ ചേർന്ന യോഗത്തിൽ നിന്ന് വിട്ടു നിന്ന ജോസഫ് വിഭാഗം ഇന്ന് എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ എം മാണി ഇന്നലെ വിശദീകരിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് പുറമേ സി എഫ് തോമസിനും പുതിയ സഖ്യത്തോട് താല്പര്യമില്ല. ഇന്നത്തെ യോഗത്തിൽ അഭിപ്രായ വ്യത്യാസം പരിഹരിക്കാനാണ് മാണിയുടെ ശ്രമം.