തിരുവനന്തപുരം: കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനെ കുറിച്ച് സംശയവുമായി കെ എം മാണി. ഇത്തരം ഒരു ചർച്ച ആവശ്യമാണോ എന്നും അദ്ദേഹം സഭ ആരംഭിച്ചയുടൻ ആരാഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കൂടാതെ ഇത് ഹൈ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്.മാത്രമല്ല ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കേരളത്തിന് ബാധകമല്ലാത്ത കാര്യം എന്തിനാണ് സഭയിൽ ചർച്ച ചെയ്യേണ്ടതുണ്ടോയെന്നും മാണി ചോദിച്ചു. എന്നാൽ പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചർച്ച ചെയ്യാമെന്നും സ്പീക്കർ മറുപടി നൽകി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിന്മേൽ സഭയിൽ ചർച്ച നടക്കുകയാണ്.പ്രമേയത്തെ താൻ അനുകൂലിക്കുന്നതായും എന്നാൽ നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു താനെന്നും മാണി സഭയിൽ പറഞ്ഞു.