അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ വിജയം മുസ്‌ലിം ലീഗിന്റെ വിജയമാണെന്ന് കെ എം മാണി വിലയിരുത്തി. തിരഞ്ഞെടുപ്പിലേത് യുഡിഎഫ് മുന്നണിയുടെ വിജയമല്ലെന്നും മാണി തുറന്നടിച്ചു. ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഭൂരിപക്ഷം ലഭിക്കുകയെന്നും മാണി അഭിപ്രായപ്പെട്ടു. ലീഗിന്റെ മുതിര്‍ന്ന നേതാവായ പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ച വോട്ട് മറ്റൊരാള്‍ക്ക് കിട്ടണമെന്നില്ല. ഭൂരിപക്ഷത്തെ ചൊല്ലി തര്‍ക്കിക്കേണ്ടതില്ലെന്നും കെ എം മാണി വ്യക്തമാക്കി. യുഡിഎഫ് മുന്നണി വിട്ടെങ്കിലും വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.