കോഴിക്കോട്: കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തുറന്നിട്ട എല്ലാ വാതിലുകളിലൂടെയും കയറാന്‍ പറ്റില്ലല്ലോ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട മാണിയുടെ പ്രതികരണം. മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്നാണ് ആഗ്രഹമെന്നും അന്തിമ തീരുമാനം പറയേണ്ടത് കേരള കോണ്‍ഗ്രസാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.