പാലാ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നിലപാട് വ്യകത്മാക്കി കെ.എം മാണി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും. കേരള കോണ്‍ഗ്രസ് ഉപസമതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെ കേരള കോണ്‍ഗ്രസ്(എം) പിന്തുണയ്ക്കുമെന്ന് മുന്നേ വാര്‍ത്തകള്‍ വന്നിരുന്നു. യൂഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം കെ. എം മാണിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍, മുസ്ളീം ലീഗ് നേതാവ് കുഞ്ഞാലികുട്ടി തുടങ്ങിയവരാണ് മാണിയെ മാണിയെ സന്ദര്‍ശിച്ചത്.