കോട്ടയം : ബാര്‍ കോഴക്കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്ക് ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കരുതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കേസ് അവസാനിപ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മാണി ഡിജിപിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്. ഭീഷണി കത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ ശക്തമായ അന്വേഷണം വേണമെന്നാണ് മാണിയുടെ ആവശ്യം.