തിരുവനന്തപുരം : കെ.എം.ഷാജഹാന്റെ അമ്മ തങ്കമ്മ നിരാഹാരസമരം അവസാനിപ്പിച്ചു. മകൻ കെ.എം.ഷാജഹാനു കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ഷാജഹാൻ ജയിൽ മോചിതനായ ശേഷമേ നിരാഹാരം അവസാനിപ്പിക്കുകയുള്ളുവെന്ന ഉറച്ച നിലപാടിലായിരുന്നു അമ്മ. ജയിൽമോചിതനായ ശേഷം ഷാജഹാൻ നേരെ അമ്മയുടെ അടുത്തേക്കാണ് പോയത്. മകൻ എത്തിയതോടെ നാരങ്ങാനീര് കുടിച്ച് തങ്കമ്മ നിരാഹാരം അവസാനിപ്പിച്ചു.