തിരുവനന്തപുരം: പൊതുപ്രവര്‍ത്തകന്‍ കെ.എം ഷാജഹാനെതിരെ വീണ്ടും സര്‍ക്കാരിന്റെ അച്ചടക്ക നടപടി. ജോലിക്ക് ഹാജരാകാതിരിക്കല്‍, സര്‍ക്കാരിനെതിരായ പ്രതികരണങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഷാജഹാനെതിരെ നടപടി. നടപടിയുടെ ഭാഗമായി ഷാജഹാന് സി-ഡിറ്റ് നോട്ടീസ് നല്‍കി. ജിഷ്ണു വധവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ഷാജഹാനെതിരെ കേസുണ്ട്. ഇതിനെത്തുടര്‍ന്ന് ഷാജഹാന്‍ സസ്പെന്‍ഷനിലാണ്.ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരസ്ഥലത്തെത്തിയ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.