തിരുവനന്തപുരം : കെ എം ഷാജി നിയസഭാ അംഗമല്ലാതായതായി നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി സ്റ്റേ അവസാനിച്ചതിനാലാണ് ഉത്തരവ്. നാളെ മുതല്‍ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ വന്ന ഈ ഉത്തരവ് ഷാജിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. 24ാം തീയതിയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയത്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.