തിരുവനന്തപുരം : അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്, എം ആര് ഷാ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.