തിരുവനന്തപുരം : സ്പീക്കർ പി. രാമകൃഷ്ണൻ തനിക്കെതിരെ രാഷ്ട്രീയം കളിച്ചുവെന്ന് കെ.എം ഷാജി. തന്റെ അംഗത്വം റദ്ദാക്കി ഉത്തരവിറക്കാന്‍ സഭാ സെക്രട്ടറി തിടുക്കം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാംഗത്തിന്റെ അംഗത്വം ഇല്ലാതാക്കാന്‍ രാഷ്ട്രപതിക്കാണ് അധികാരമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു. അങ്ങനെയായിരിക്കെ സഭാ രജിസ്റ്ററില്‍നിന്നും തന്റെ പേര് തിടുക്കപ്പെട്ട് നീക്കം ചെയ്തത് രാഷ്ട്രപതിയുടെ അധികാരം കവര്‍ന്നെടുക്കലാണെന്നും . തന്റെ അംഗത്വം റദ്ദക്കാന്‍ പലരും നടത്തിയ കള്ളക്കളി പുറത്തുകൊണ്ടുവരുമെന്നും കെ.എം ഷാജി പറഞ്ഞു.