തിരുവനന്തപുരം : കെ കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യേണ്ടന്ന് കെ മുരളീധരന്‍ എംഎല്‍എ. വിവാദത്തില്‍ താന്‍ മിണ്ടാതിരിക്കുന്നത് സ്ഥാനം മോഹിച്ചല്ലെന്നും കെ.മുരളീധരന്‍ എംഎല്‍എ തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള കരുണാകരന്റെ രാജി അന്ന് അനാവശ്യമായിരുന്നു. ചതിച്ചത് ഒട്ടേറെപ്പേര്‍ ചേര്‍ന്നാണെന്നും പഴയകാര്യങ്ങള്‍ പറഞ്ഞാല്‍ വീണ്ടും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ ചതിച്ചുവെന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു.
പാമോലിന്‍കേസിലും രാജന്‍കേസിലും നടന്നത് കരുണാകരനെതിരെയുള്ള ഗൂഢാലോചനയെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.