തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ ഗുണം കേരളത്തിനല്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാണെന്നും കെ.മുരളീധരന്‍ എംഎല്‍എ. പെരുമാറ്റചട്ടം ലംഘിച്ചായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന് കിട്ടിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.