തന്ത്രി പൂട്ടിപോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കെ. മുരളീധരന്‍

183

തിരുവനന്തപുരം : തന്ത്രി പൂട്ടിപോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കോണ്‍​ഗ്രസ് നേതാവ് കെ. മുരളീധരന്‍. തന്ത്രി പൂട്ടിപോയാല്‍ ശബരിമല തുറക്കാനുള്ള നീക്കം ഭക്തജനങ്ങള്‍ കൈകാര്യം ചെയ്യും. ശബരിമല സര്‍ക്കാര്‍ ഓഫീസല്ല.

ഭക്തജനങ്ങളെ ആര്‍എസ്‌എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. വ്യഭിചാര കുറ്റം ആരോപിച്ചിട്ടുള്ള രണ്ട് എംഎല്‍എമാരുടെ നിയമസഭാ കക്ഷി നേതാവാണ് തന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. യുഎഇ സന്ദര്‍ശനത്തില്‍ എത്ര തുക കിട്ടിയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ യുഎഇ യാത്രയില്‍ മെച്ചമുണ്ടാക്കിയത് പാര്‍ട്ടിയാണെന്നും പ്രവാസികളുടെ വോട്ടുറപ്പിക്കാനാണ് ഗള്‍ഫ് യാത്രയെന്നും എന്തുവില കൊടുത്തും കേരള ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങളെ യു.ഡി. എഫ്.എതിര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

NO COMMENTS