കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് സമരം ശക്തമാക്കണമെന്നും ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കണമെന്നും കെ.മുരളീധരന്. നേതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കാണുകയും പരിശോധിക്കുകയും വേണം-മുരളീധരന് പറഞ്ഞു.ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. ഇന്നത്തെ കെപിസിസി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. മുന്‍ പ്രസിഡന്റിനെ വിളിക്കണോ എന്ന് തീരുമാനിക്കുന്നത് കെപിസിസി പ്രസിഡന്റാണാണെന്നും മുരളീധരന് പറഞ്ഞു.