തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്പിക്കാന് എല്‍ഡിഎഫ് സഹായിച്ചെന്ന് കെ. മുരളീധരന് എംഎല്‍എ. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാലം കഴിഞ്ഞെന്നും, ഇടതുപക്ഷവും അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കണമെന്നും മുരളീധരന് പറഞ്ഞു. ബിജെപിയെ തോല്പിക്കാന് ഇനിയും നീക്കുപോക്കുകള്‍ വേണ്ടിവരുമെന്നും മുരളീധരന് ചൂണ്ടിക്കാണിച്ചു.