സംസ്ഥാനത്തെ പൊലീസ് സംഘപരിവാറിന്‍റെ നിയന്ത്രണത്തില്‍ : കെ.പി.എ.മജീദ്

259

മലപ്പുറം • സംസ്ഥാനത്തെ പൊലീസ് സംഘപരിവാറിന്റെ നിയന്ത്രണത്തിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. യുഎപിഎ മനുഷ്യത്വ വിരുദ്ധമാണെന്ന നിലപാട് ലീഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യുവമോര്‍ച്ച ഡിജിപിക്ക് പരാതി അയച്ചെന്നു പറഞ്ഞ് നിസ്സാരസംഭവങ്ങള്‍ക്കു പോലും യുഎപിഎ കേസെടുക്കുകയാണ് കേരള പൊലീസ് ചെയ്യുന്നത്.
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ പരാതികളില്‍ നിസ്സാരവകുപ്പുകള്‍ അനുസരിച്ചും കേസെടുക്കുന്നു. കമലിന്റെ വീട്ടുപടിക്കല്‍ ദേശീയഗാനം പ്രതിഷേധ സമരത്തിന്റെ ഭാഗമാക്കിയവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ അതേ തെറ്റിന് കെ.പി.ശശികലയ്ക്കും എന്‍.ഗോപാലകൃഷ്ണനുമെതിരെ നിസാരവകുപ്പാണ് ചുമത്തിയത്.
യുഎപിഎ ചുമത്തുന്നതില്‍ വര്‍ഗീയ വിവേചനമുണ്ട്. യുഎപിഎ സംബന്ധിച്ച്‌ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും മജീദ് പറഞ്ഞു.

NO COMMENTS

LEAVE A REPLY