ഭീഷണി സന്ദേശം: കെ പി രാമനുണ്ണിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

174

കോഴിക്കോട്: ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ആറ് മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈയും കാലും വെട്ടുമെന്ന് അദ്ദേഹത്തിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഒരാഴ്ച മുമ്ബാണ് ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. തപാലിലൂടെയാണ് കത്ത് ലഭിച്ചത്. ആരാണ് അയച്ചതെന്ന് വ്യക്തതയില്ലെന്ന് കെപി രാമനുണ്ണി പറഞ്ഞിരുന്നു.

NO COMMENTS