കേരളത്തിലെ എഴുത്തുകാര്‍ക്ക് ഗൗരിയുടെ അവസ്ഥ വരുമെന്ന് ശശികലയുടെ ഭീഷണി

257

കൊച്ചി: രാജ്യത്തെ മതേതര എഴുത്തുകാര്‍ ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം കഴിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഗൗരിമാരെ നിങ്ങളും ഇരകളാക്കപ്പെടാമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല.
പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണിപ്പെടുത്തല്‍. മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് ഇതാണ്, മക്കളെ നിങ്ങള്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി ചെയ്തോളൂ. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം ഇതായിരുന്നു ശശികലയുടെ വാക്കുകള്‍. അതേസമയം ശശികലയുടെ വിവാദ പ്രസംഗത്തെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു

NO COMMENTS