കൊച്ചി: മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്ന ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയുടെ പ്രസംഗത്തിനെതിരെ പോലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. ശശികലക്കെതിരെ വിഡി സതീശനും ഡിവൈഎഫ്‌ഐയുമാണ് പരാതി നല്‍കിയത്. മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. മാറാട് വിഷയത്തില്‍ മതവിദ്വേഷത്തിനിടയാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കസബ പൊലീസും ശശികലക്കെതിരെ കേസെടുത്തു. മുതലക്കുളത്ത് 2006ല്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.