പമ്പ : ശബരിമലയില്‍ അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും ശബരിമലയില്‍ ഇല്ലെന്നും അവർ പറഞ്ഞു. ഇത്തരം അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് പോലീസ് നടപടി ഇത്ര കടുപ്പിക്കുന്നതെന്നും ഭക്തരെ ശബരിമലയില്‍ നിന്നും പേടിപ്പിച്ച് അകറ്റാനാണ് ശ്രമം നടക്കുന്നതെന്നും ശശികല പറഞ്ഞു.