തിരുവനന്തപുരം • 124 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന സത്യവാങ്മൂലം ഇല്ലെന്ന് വനംമന്ത്രി കെ.രാജു. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇങ്ങനെ സത്യവാങ്മൂലം നല്‍കിയിട്ടില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. 15-ാം തീയതിയിലെ ഇടുക്കി ഹര്‍ത്താല്‍ യുഡിഎഫ് പിന്‍വലിക്കണം. ഇടുക്കി കാഞ്ഞിരക്കുന്നത്തും കഞ്ഞിക്കുഴിയിലും വനംവകുപ്പ് ഒഴിപ്പിക്കല്‍ നടത്തിയിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, വനംമന്ത്രി പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് തന്റെ കൈവശമുണ്ടെന്നും ഹര്‍ത്താലുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.