തിരുവനന്തപുരം : കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ദുരിദാശ്വാസത്തിന് നേതൃത്വം നൽകേണ്ട മന്ത്രി ജർമ്മനിയിൽ പോയതിൽ പ്രധിഷേധിച്ച് മന്ത്രി കെ. രാജുവിനെതിരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം.
വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി എത്തിയത്. ജര്‍മ്മനിയിലേക്ക് പോകുന്ന സമയം മഴ ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണ് യാത്രയെന്നും വിദേശ യാത്രയുടെ വിവരം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും രാജു പറഞ്ഞു. രാജി വെക്കേണ്ട സാഹചര്യമില്ല. ഇവിടെയുള്ള മലയാളികളുടെ സഹോദരങ്ങള്‍ തന്നെയാണ് അവിടെയുള്ളതെന്നും അവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ജര്‍മ്മനിയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.