ജര്‍മ്മന്‍ സന്ദര്‍ശനത്തില്‍ ഖേദം പ്രകടിപിച്ച് മന്ത്രി കെ രാജു

192

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുന്നതിനിടെ വനം മന്ത്രി കെ രാജു ജര്‍മനി യാത്ര നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി. പ്രളയ സമയത്ത് താന്‍ ഇവിടെ ഇല്ലാതിരുന്നത് തെറ്റായി പോയി എന്നും രാജു പറഞ്ഞു. ഉടന്‍ തന്നെ തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും എത്താന്‍ കഴിഞ്ഞില്ല. പ്രളയം ഇത്രയും രൂക്ഷമാവുമെന്നും കരുതിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല കൂടിയുള്ള വനം മന്ത്രിയുടെ വിദേശയാത്ര. ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16നാണ് രാജു ജര്‍മനിക്കു പോയത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ രാജുവിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഐ.

NO COMMENTS