കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും അടുത്ത ആഴ്ച തന്നെ നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും നല്‍കാനുള്ള പണം ആവശ്യപ്പെട്ട് ബാങ്കുകളെ സമീപിച്ചിട്ടുണ്ട്. ബാങ്കുകള്‍ ചൊവ്വാഴ്ച പണം നല്‍കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കെ എസ് ആര്‍ ടി സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നോട്ട് നിരോധനം വന്നതോടെ വരുമാനം വീണ്ടും കുറഞ്ഞു. ഇതോടെയാണ് ശമ്പളവും പെന്‍ഷനും പ്രതിസന്ധിയിലായത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ നൂറ് കോടിയോളം രൂപയെങ്കിലും വേണം. ഇതിനായി ബാങ്കുകളെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ ബാങ്കുകള്‍ക്ക് അവധിയാണ്. ചൊവ്വാഴ്ച വായ്പ ലഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അടുത്ത ആഴ്ച തന്നെ ശമ്പളവും പെന്‍ഷനും നല്‍കാനാവുമെന്ന് ഗതാഗത മന്ത്രി ഏകെ ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്ആര്‍ടിസിയില്‍ 40000 ഓളം ജീവനക്കാരും 37000 ഓളം പെന്‍ഷന്‍കാരുമാണ് ഉള്ളത്.ഇവരെല്ലാവരും പ്രസിസന്ധിയിലാണ്. ഡീസല്‍ വാങ്ങിയ വകയില്‍ 125 കോടി രൂപയുടെ കുടിശ്ശിക ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് നല്‍കാനുണ്ട്. കുടിശ്ശിക തീര്‍ക്കാതെ ഡീസല്‍ നല്‍കില്ലെന്ന് എണ്ണക്കമ്പനിയും നിലപാടെടുത്ത തായാണ് സൂചന. ഇതോടെ കെഎസ്ആര്‍ടിസി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.