തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സൗജന്യയാത്ര നിര്‍ത്തലാക്കണമെന്ന് കെ.എസ്. ആര്.ടി.സി. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്. ഇത് മൂലം ദിവസേന ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുവെന്നും കെ.എസ്.ആര്.ടി.സി എം.ഡി സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. ഇതിന് പുറമെ സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നും എം.ഡി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.