തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരം താല്കാലികമായി പിന്‍വലിച്ചു. കെഎസ്ആര്‍ടിസി എംഡി എം ജി രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. പത്തു ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന എംഡിയുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.