കെ.എസ്.ആര്‍.ടി.സിയില്‍ ഒരുവിഭാഗം ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

220

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ്(എഐടിയുസി) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മുതല്‍ ബുധനാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളം മുടങ്ങാതെ നല്‍കുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, ഡ്യൂട്ടി പരിഷ്‌കരണം പുനഃപരിശോധിക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

NO COMMENTS