തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാര്‍ഡിന്റെ നിരക്ക് കെ.എസ്.ആര്‍.ടി.സി കുത്തനെ കൂട്ടി. 10 രൂപ നിരക്കില്‍ നല്‍കിയിരുന്ന കാര്‍ഡിന് 100 രൂപയാക്കി. കെ.എസ്.ആര്‍.ടി.സി ഉത്തരവ് എല്ലാ ഡിപ്പോകളിലും നടപ്പാക്കി തുടങ്ങി. കാര്‍ഡ് നിരക്ക് കൂട്ടിയ തീരുമാനം ഡയറക്ടര്‍ ബോര്‍ഡിന്റേതെന്ന് കെ.എസ്.ആര്‍.ടി.സി.നേരത്തെ 2 രൂപയായിരുന്ന കാര്‍ഡിന് പിന്നീട് 10 രൂപയായി ഉയര്‍ത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ സൗജന്യ യാത്ര നടത്തുന്നതാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലേക്കു കൂപ്പു കുത്താന്‍ പ്രധാന കാരണമെന്ന് ഗതാഗത വകുപ്പു സെക്രട്ടറിക്ക് എംഡിയായിരുന്ന രാജമാണിക്യം നേരത്തെ കത്തയച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കു സൗജന്യം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 105 കോടിയുടെ നഷ്ടമാണു കണക്കാക്കുന്നത്. സൗജന്യം കാരണം വിദ്യാര്‍ഥികള്‍ കെ.എസ്.ആര്‍.ടി.സിയില്‍ അടിച്ചു കേറുകയും അതുമൂലം മറ്റു യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ഉപേക്ഷിക്കുകയും ചെയ്തെന്നായിരുന്നു രാജമാണിക്യത്തിന്റെ കണ്ടെത്തല്‍.