കൊല്ലം: കൊല്ലത്ത് കെഎസ്യു പ്രവര്‍ത്തകര്‍ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകരെ പോലീസ് അനാവശ്യമായി കസ്റ്റഡിയില്‍ എടുക്കുന്നു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.