കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കഴിഞ്ഞ ദിവസം മുഴുവന്‍ കൂത്തുപറമ്ബ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിയാന്‍ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കിയെന്നാണ് സുധാകരന്റെ പരാതി. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലില്‍ കയറിയിറങ്ങിയെന്നും ആരോപണമുണ്ട്. ശുഹൈബ് കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും ഇവര്‍ക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്‍ പറഞ്ഞു ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സുധാകരന്‍ ഡിജിപിക്ക് പരാതി നല്‍കി.