രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് കെ സുധാകരന്‍

229

കണ്ണൂര്‍ : രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് കെ സുധാകരന്‍. ഹൈക്കമാന്‍ഡിന് വ്യക്തമായ തീരുമാനമുണ്ടെന്നും കോണ്‍ഗ്രസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേഡര്‍പാര്‍ട്ടികളോട് കിടപിടിക്കുന്ന രിതീയില്‍ പാര്‍ട്ടി താഴെത്തട്ടില്‍ സജ്ജമാക്കണം. യുവനേതാക്കള്‍ പരസ്യ വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണം. അഭിപ്രായം രേഖപ്പെടുത്തേണ്ടത് ചാനല്‍ ചര്‍ച്ചകള്‍ അല്ലെന്നും പാര്‍ട്ടി ഫോറങ്ങളിലാണെന്നും സുധാകരന്‍ പറഞ്ഞു.

NO COMMENTS