കൊച്ചി : കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കെ സുധാകരന്‍. ഇത് ജീവിതത്തിലെ ധന്യമുഹൂര്‍ത്തമാണ്, ഇതിന് എഐസിസി നേതൃത്വത്തോട് നന്ദി പറയുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനാവാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം തെരഞ്ഞെടുപ്പുകളില്‍ പല കാര്യങ്ങളും പരിഗണനയില്‍ വരും. ഇനിയും അവസരങ്ങളുണ്ട്. തന്റെ അതൃപ്തിയെ ചൊല്ലിയുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് പാര്‍ട്ടി തലത്തില്‍ അഴിച്ചു അത്യാവശ്യമാണ്. രണ്ട് ഫാസിസ്റ്റ് പാര്‍ട്ടികളോട് പിടിച്ചു നില്‍ക്കണമെങ്കില്‍ സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്നും സുധാകരന്‍ പറഞ്ഞു.