ശബരിമലയില്‍ യുവതീ പ്രവേശനം ; റിവ്യൂ ഹര്‍ജികള്‍ എതിരായാലും പ്രതിഷേധം തുടരുമെന്ന് കെ. സുധാകരന്‍

192

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെ വിഷയത്തില്‍ പ്രിതകരണവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. റിവ്യൂ ഹര്‍ജികള്‍ എതിരായാലും പ്രതിഷേധം തുടരുമെന്നും മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടി വന്നാല്‍ സമരത്തിന്റെ രീതിയും രൂപവും മാറ്റുമെന്നും സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്തിര ആട്ടവിശേഷ കാലത്ത് പോലീസിന് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഇല്ലാത്തത് കേരളം കണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ പ്രായോഗികമായ നിലപാട് സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

NO COMMENTS